പെരിന്തൽമണ്ണ: അധികാര വികേന്ദ്രീകരണ പ്രക്രിയയുടെ മുപ്പതാണ്ട് പൂർത്തീകരിച്ചതുമായി ബന്ധപ്പെട്ട് സെമിനാർ സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേലാറ്റൂർ യൂണിറ്റും ദേശീയ ഗ്രന്ഥാലയവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രന്ഥാലയം പ്രസിഡന്റ് കെ.ബാബുരാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സെമിനാർ മേലാറ്റൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.പി കബീർ ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം വി.വി ദിനേശ് വിഷയാവതരണം നടത്തി.
ജനപ്രതിനിധികളായ വി.ഇ ശശിധരൻ, പ്രസന്ന പുളിക്കൽ, റീജ മംഗലത്തൊടി, അജിത ആലിക്കൽ എന്നിവരും വി.കെ റൗഫ്, കെ.കെ സിദ്ദിഖ്, പി.തുളസീദാസ് എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി കെ. രാജേഷ് സ്വാഗതവും ജി. വേണുഗോപാൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |