കോട്ടക്കൽ: ശാസ്ത്രമേളയ്ക്ക് ഇന്റർനെറ്റ് ഒഫ് തിംഗ്‌സ് വിഭാഗത്തിൽ
മത്സരിക്കാൻ വിഷയം തേടവേ ബി.കെ.മിസയാന് ഉമ്മയാണ് സ്മാർട്ട് തൊട്ടിൽ എന്ന ആശയം നൽകിയത്. ആശയം അറിഞ്ഞ അദ്ധ്യാപകരും ഡബിൾ ഓക്കെ പറഞ്ഞു.
തൊട്ടിലിൽ കിടക്കുന്ന കുഞ്ഞ് കരഞ്ഞാൽ മൊബൈൽ ഫോണിൽ ഉടൻ നോട്ടിഫിക്കേഷൻ ലഭിക്കും. മൊബൈലിൽ സജ്ജീകരിച്ച അപ്പ് വഴി തൊട്ടിൽ കൺട്രോൾ ചെയ്യാം. മറ്റു ജോലികൾക്കിടെ ഇത് ഈസിയായി ചെയ്യാം. ആദ്യമായാണ് ജില്ലാ ശാസ്ത്രോൽസവത്തിൽ മിസയാൻ പങ്കെടുക്കുന്നത്. മുൻഫർ ആണ് പിതാവ്.എ.എം.എം. എച്ച്.എസ് പുളിക്കലിലെ പത്താം ക്ലാസ് വിദ്ധ്യാർത്ഥി മിസായാൻ ഒരുക്കിയ സ്മാർട്ട് തൊട്ടിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |