വണ്ടൂർ: തൊഴിലുറപ്പ് പദ്ധതി തകർക്കരുതെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ വണ്ടൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. സംഘടന ജില്ലാ സെക്രട്ടറി അസൈൻ കാരാട്ട് മാർച്ച് ഉദ്ഘാടനം ചെയ്തു. ടി.പി. ഉമൈമത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.ടി. മുഹമ്മദാലി, പി. ബാലകൃഷ്ണൻ, പി. മീനാക്ഷി, കെ. ശിവദാസൻ,
ടി. സലാം, കെ.ഒ. ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. വാർഷിക പദ്ധതി വിഹിതം വർദ്ധിപ്പിക്കുക,
കേരളത്തിൽ തൊഴിൽ ദിനങ്ങൾ ഉയർത്തുക, പ്രതിദിന വേതനം 600 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |