വളാഞ്ചേരി: ഇരിമ്പിളിയം പഞ്ചായത്ത് ഹോമിയോ ആശുപത്രിക്ക് നാഷണൽ ആയുഷ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ വകയിരുത്തി സ്വന്തം കെട്ടിടം നിർമ്മിക്കുന്നു. ശിലാ സ്ഥാപന ഉദ്ഘാടനം മന്ത്രി വീണ ജോർജ് ഓൺലൈനായി നിർവഹിച്ചു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.എ. നൂർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസീല, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. മുഹമ്മദ്, വികസന കാര്യ ചെയർമാൻ വി. ടി. അമീർ, ക്ഷേമകാര്യം ചെയർമാൻ എൻ. കദീജ, മെമ്പർമാരായ ടി.പി.മേരീഷ് , കെ.മുഹമ്മദാലി, കെ.ടി. സൈഫുന്നിസ, കെ.ബാലചന്ദ്രൻ, അബൂബക്കർ, മെഡിക്കൽ ഓഫീസർ വി.ഷഫ്ന മറിയം, സാമൂഹ്യ പ്രവർത്തകരായ സലാം ചെമ്മുക്കൻ, ഇബ്രാഹിം കുട്ടി തുടങ്ങിയവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |