
കൊണ്ടോട്ടി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ശുചിത്വ മേഖലയിലെ മികച്ച പ്രവർത്തനത്തിന് കേന്ദ്രസർക്കാർ നൽകുന്ന പുരസ്‌കാരം ജില്ലാ കളക്ടറിൽ നിന്നും കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൺ നിത ഷഹീർ ഏറ്റുവാങ്ങി.
രാജ്യത്തെ 4900 നഗരസഭകളിൽ നിന്നും 498-ാം റാങ്ക് കരസ്ഥമാക്കിയാണ് കൊണ്ടോട്ടി നഗരസഭ നേട്ടം കൈവരിച്ചത്. ഇതിനുപുറമേ 'സമ്പൂർണ്ണ വെളിയിട വിസർജന വിമുക്ത പദവിയുടെ ഭാഗമായി നഗരസഭകൾക്ക് നൽകുന്ന ഗ്രേഡുകളിൽ ഒ.ഡി.എഫ് പ്ലസ് പദവിയും കൊണ്ടോട്ടിക്ക് ലഭിച്ചിട്ടുണ്ട്.
മലപ്പുറം കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സി. മിനിമോൾ, നഗരസഭാ സെക്രട്ടറി ഹസീന, ക്ലീൻ സിറ്റി മാനേജർ അബ്ദുൽ റഹീം, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ വൈ.പി.അഭിലാഷ്, സി.കെ. ആതിര തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |