ചങ്ങരംകുളം : നാടകനടനും സംവിധായകനുമായ ടിയാർസിയുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്‌കാരം സംഗീത സംവിധായകനും പ്രശസ്ത ഗായകനുമായ വിദ്യാധരന് നൽകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. അനുസ്മരണ സമ്മേളനവും പുരസ്‌കാര സമർപ്പണവും ഞായറാഴ്ച വൈകിട്ട് നാലിന് പനമ്പാട് വെസ്റ്റ് നവോദയം വായനശാല പരിസരത്ത് നടക്കും. അനുസ്മരണ സമ്മേളനം എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ അജിത്ത് താഴത്തേൽ, രജീഷ് മമ്മനാട്ടേൽ, ടി. രവീന്ദ്രൻ, പി. നാരായണൻ, അരവിന്ദൻ മാറഞ്ചേരി എന്നിവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |