SignIn
Kerala Kaumudi Online
Wednesday, 04 March 2026 4.49 AM IST

344-ാമത് നെടുമങ്ങാട് ഓട്ടം മഹോത്സവം ഇന്ന് കൊടിയേറും

Increase Font Size Decrease Font Size Print Page

നെടുമങ്ങാട്: ശ്രീമേലാങ്കോട്,ശ്രീമുത്താരമ്മൻ,ശ്രീമുത്തുമാരിയമ്മൻ,ശ്രീകോയിക്കൽ മഹാദേവർ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന പ്രസിദ്ധമായ നെടുമങ്ങാട് ഓട്ടം ഇന്ന് കൊടിയേറും. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുൾപ്പെടെ നിരവധിപേർ നെടുമങ്ങാട് എത്തിയിട്ടുണ്ട്. ക്ഷേത്രചടങ്ങുകളും അനുബന്ധ പരിപാടികളും ചുവടെ.

മേലാംകോട് ദേവീ ക്ഷേത്രം

ഇന്ന് ഉച്ചയ്ക്ക് 2ന് കെ‍ാടിമര ഘോഷയാത്ര, 6ന് പഞ്ചവാദ്യം, 7ന് ഭജനാമ്യതം, രാത്രി 7.40നും 8.20നും മദ്ധ്യേ തൃക്കെ‍ാടിയേറ്റ്, 8.30ന് നൃത്തനൃത്യങ്ങൾ. 5ന് ഉച്ചയ്ക്ക് 11.30ന് അന്നദാനം, 6.30ന് കൈകെ‍ാട്ടിക്കളി,രാത്രി 7ന് തിരുവാതിര, 8.30ന് ഭക്തിഗാനാമൃതം. 6ന് രാവിലെ 8.30ന് നാരായണീയ പാരായണം,രാത്രി 8.30ന് കരോക്കെ. 7ന് രാത്രി 7.10ന് ഹൃദയ രാഗങ്ങൾ, 8.30ന് നൃത്തനിശ. 8ന് രാവിലെ 10ന് നാഗരൂട്ട്,രാത്രി 8.30ന് ഗാനമേള,9ന് രാത്രി 6.30ന് ഭജന, 8.30ന് നൃത്ത നാടകം. 10ന് രാവിലെ 7.30ന് നെയ്യാണ്ടിമേളം,8ന് ചെണ്ടമേളം, 9.30ന് പെ‌ാങ്കാല, വൈകിട്ട് 4.30ന് ഉരുൾ, 6ന് വിൽപ്പാട്ട്, 7.30ന് സംഗീത സദസ്സ്, 8.30ന് കുത്തിയോട്ടം, പൂമാല, 9ന് താലപ്പെ‌ാലി, 10ന് പൂത്തിരിമേളം, 10.30ന് കഥകളി, 3ന് പൂപ്പട, മഞ്ഞനീരാട്ട്.

മുത്തുമാരിയമ്മൻ ദേവസ്ഥാനം

ഇന്ന് പ്രതിഷ്ഠ വാർഷികം.രാവിലെ 8ന് പഞ്ചഗവ്യ നവകലശപൂജ,12ന് സദ്യ.6ന് രാവിലെ 9.30ന് പെ‌ാങ്കാല, 12.30ന് അന്നദാനം,7ന് തൃക്കെ‍ാടിയേറ്റ്,രാത്രി 7ന് കരോക്കെ, 7.15ന് ഭജനാമൃതം. 7ന് വൈകിട്ട് 6ന് സാംസ്കാരിക സമ്മേളനം ഡോ.വി.എസ്.ജോയ് ഉദ്ഘാടനം ചെയ്യും, 6.30ന് ചാക്യാർക്കൂത്ത്, 7.30ന് കൈകെ‍‌ാട്ടിക്കളി, 8.30ന് ഡാൻസ് ആൻഡ് മ്യൂസിക്. 8ന് രാവിലെ 10ന് മെഡിക്കൽ ക്യാമ്പ്, 12ന് സദ്യ, 7ന് തിരുവാതിര,കൈകെ‍ാട്ടിക്കളി,കരോക്കെ,7.30ന് ആത്മീയ പ്രഭാഷണം, 8.30ന് ഡാൻസ് ഫ്യൂഷൻ. 9ന് വൈകിട്ട് 6ന് നാദസ്വര കച്ചേരി, 6.15ന് സോപാന സംഗീതം,ഭജൻസ്, 7ന് സുമംഗലി പൂജ, 8ന് നാടൻപാട്ട്. 10ന് ഉച്ചയ്ക്ക് 3ന് കരകം എഴുന്നള്ളത്ത്, 6ന് ഉരുൾ, 7ന് ചപ്രം പുറത്തെഴുന്നള്ളിപ്പുകൾ, നൃത്തവിസ്മയം, 8ന് വിൽപ്പാട്ട്, 8.30ന് ഓട്ടം, പൂമാല, താലപ്പൊലി,9ന് പുറത്തെഴുന്നളളിപ്പ്, 12ന് മെഗാ ഗാനമേള. 11ന് രാവിലെ 10ന് വിൽപ്പാട്ട്,10.30ന് നെയ്യാണ്ടിമേളം,12ന് മഞ്ഞനീരാട്ട്.

മുത്താരമ്മൻ ക്ഷേത്രം

6ന് രാവിലെ 9.30ന് സൗജന്യ നേത്രപരിശോധന, 10ന് പൊങ്കാല,11.45ന് ക്ടാരംനിറപ്പ്, 12.30ന് നിവേദ്യം,5ന് ഐശ്വര്യപൂജ, 6ന് ഭജന, 8ന് തൃക്കെ‍ാടിയേറ്റ്, 9ന് തിരുവാതിര,7ന് ഉച്ചയ്ക്ക് 12.30ന് സദ്യ, 6ന് ഭജന, 8.15ന് തെക്ക്-പടിഞ്ഞാറ്-കിഴക്കേ നടകളിൽ കെ‍ാടിയേറ്റ്, 8.30ന് കൈകെ‍ാട്ടിക്കളി, 9ന് കഥാപ്രസംഗം. 8ന് ഉച്ചയ്ക്ക് 12ന് സദ്യ, 4ന് സുമംഗലി പൂജ, 5.30ന് ഭജന, 7.30ന് ആരോഗ്യശാസ്ത്ര സമ്മേളനം, 9.30ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും. 9ന് ഉച്ചയ്ക്ക് 12.30ന് സദ്യ, 6ന് തിരുവാതിര, കൈകെ‍ാട്ടിക്കളി ഫ്യൂഷൻ, 8ന് സാംസ്കാരിക സമ്മേളനവും പുരസ്കാര സമർപ്പണവും,9.30ന് കഥകളി.10ന് രാവിലെ 8ന് ആനപ്പുറത്ത് എഴുന്നള്ളത്ത്, 2ന് കരകമെടുപ്പ്, 5.30ന് ഉരുൾ, 6ന് ഭജന, 9.30ന് കുത്തിയോട്ടം,പൂമാല,11.30ന് നാടൻപാട്ട്, 4ന് മുത്തെടുപ്പ്.11ന് വൈകിട്ട് 5ന് അമ്മൻകഥ വിൽപ്പാട്ട്, 8ന് വീരനാട്യം, 10ന് കാക്കാരിശ്ശി നാടകം.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.