
തലയോലപ്പറമ്പ് : കാറിൽ കടത്തുകയായിരുന്ന 2 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. ഒരാൾ ഓടി രക്ഷപ്പെട്ടു. വെട്ടിക്കാട്ട് മുക്ക് തലയോലപ്പറമ്പ് റോഡിൽ തലപ്പാറ ജംഗ്ഷന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. കുറവിലങ്ങാട് ചാലാശ്ശേരി വീട്ടിൽ അമൽ മധു(25), പാലാ വള്ളിച്ചിറ പാറയിൽ വീട്ടിൽ അശ്വിൻ (23) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. എറണാകുളത്ത് നിന്ന് കാറിൽ വില്പനക്കായി കൊണ്ടുപോകുകയായിരുന്നു കഞ്ചാവ്. പൊലീസ് പിന്തുടരുന്നതിനിടെ കാണക്കാരി സ്വദേശി നെയ്ജിൽ ആണ് കാറിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടത്. കാറിന്റെ സീറ്റിന് അടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. അമൽ നിരവധി ലഹരിമരുന്ന് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |