തിരൂർ: കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി എന്റെ കേരളം എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രരചന നടത്തി. പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂൾ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് കേരള പിറവിദിനാചരണത്തിന്റെ ഭാഗമായി എന്റെ കേരളം ചിത്രരചന നടത്തിയത്. വിദ്യാർത്ഥികൾ കണ്ടതും വായിച്ചറിഞ്ഞതുമായ കേരളത്തിന്റെ പ്രകൃതിയും ദൃശ്യങ്ങളും കേരളത്തിന്റെ മറ്റു സവിശേഷതകളുമാണ് വിദ്യാർത്ഥികൾ ചിത്ര രചനയാക്കിയത്. തുടർന്ന് വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും ഒരുക്കി. സോഷ്യൽ ക്ലബ് കൺവീനർ എ. രഹീജ, പി ബദരിയ, ഒ.എ ഹുസ്ന, എം.വി.ഒ. ഷഹല, ഹുസ്ന ഷെറി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |