മലപ്പുറം : നാളത്തെ പഞ്ചായത്ത് വികസന കാമ്പെയിനിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന വികസനയാത്രകൾക്ക് തുടക്കമായി. മൂന്ന് ജാഥകൾ താനാളൂർ, വള്ളിക്കുന്ന്, എടക്കര എന്നിവിടങ്ങളിലാണ് ഉദ്ഘാടനം ചെയ്തത്. ശനി, ഞായർ ദിവങ്ങളിൽ ജില്ലയിലെ അമ്പത് കേന്ദ്രങ്ങളിൽ ജാഥകൾക്ക് സ്വീകരണം നൽകും.കെ.അരുൺകുമാർ ക്യാപ്ടനും എൻ.സ്മിത വൈസ് ക്യാപ്ടനും ബീനാ സണ്ണി മാനേജരുമായ കിഴക്കൻ മേഖലാജാഥ എടക്കരയിൽ ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷെറോണ റോയ് ഉദ്ഘാടനം ചെയ്തു. ഇ.വിലാസിനി ക്യാപ്ടനും ടി.ടി. ജയ വൈസ് ക്യാപ്ടനും കെ.കെ. ജനാർദ്ദനൻ മാനേജരുമായ മദ്ധ്യമേഖലാ ജാഥ വള്ളിക്കുന്ന് അത്താണിക്കലിൽ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് കാവുമ്പായി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ. ശ്രീധരൻ ക്യാപ്ടനും വി.രാജലക്ഷ്മി വൈസ് ക്യാപ്ടനും കെ.അംബുജം മാനേജരുമായ പടിഞ്ഞാറൻ മേഖലാ ജാഥ താനാളൂർ പുത്തൻതെരുവിൽ പരിഷത്ത് കേന്ദ്രനിർവാഹകസമിതിയംഗം ബി.രമേഷ് ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |