മലപ്പുറം:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർക്കാർ കരാറുകാർ കളക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
ഫെഡറേഷൻ സംസ്ഥാന സെൻട്രൽ കമ്മിറ്റി അംഗം അബ്ബാസ് കുറ്റിപ്പുളിയൻ ഉദ്ഘാടനം ചെയ്തു, രക്ഷാധികാരി എൻ.വി. കുഞ്ഞിമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.പ്രശാന്ത് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ വി. വി അബ്ദുൾസലാം, സുരേഷ് വെള്ളില, കെ.പി സാലിഹ് തങ്ങൾ, പി. സൈതാലികുട്ടി, പുരുഷോത്തമൻ, കെ.പി. രമേശൻ, പി. മുഹമ്മദാലി എന്നിവർ സംസാരിച്ചു. സെക്രട്ടറി വി. ഉണ്ണികൃഷ്ണൻ സ്വാഗതവും എൻ. അബ്ദുൾ നാസർ നന്ദിയും പറഞ്ഞു. ഈ ആവശ്യങ്ങൾ അടങ്ങിയ നിവേദനം ഭാരവാഹികൾ ജില്ലാ കളക്ടർക്ക് കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |