
തിരൂർ: കാൽ നൂറ്റാണ്ടിൻ്റെ ഇടതുപക്ഷ ഭരണം അവസാനിപ്പിച്ച് യു.ഡി.എഫിൻ്റെ തേരോട്ടം നടന്ന തലക്കാട് പഞ്ചായത്തിന്റെ സാരഥ്യം മുസ്ലിം ലീഗിലെ വി.പി മുബാറക്കിന്. കഴിഞ്ഞ തവണ ബ്ലോക്കിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്ന ഇസ്മായിലിനെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാമെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫ് നാലാം വാർഡിൽ മത്സരിപ്പിച്ചത്. എന്നാൽ അപ്രതീക്ഷിതമായി വാർഡിൽ പരാജയപ്പെടുകയും പഞ്ചായത്ത് എൽ.ഡി.എഫിന് നഷ്ടപ്പെടുകയും ചെയ്തു.എൽ.ഡി.എഫിലെ കരുത്തനായ എതിരാളിയെ പരാജയപ്പെടുത്തിയെന്ന ഇമേജാണ് ഒന്നാം ഊഴമായിരുന്നിട്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മുബാറക്കിനെ പരിഗണിക്കാനുള്ള പ്രധാന കാരണം. ആകെയുള്ള 22 സീറ്റിൽ 12 സീറ്റ് നേടിയാണ് യു.ഡി.എഫ് മുന്നണി അധികാരത്തിലെത്തിയത്. മുസ്ലീം ലീഗിന് ഒൻപത്, കോൺഗ്രസിന് രണ്ട്, യു.ഡി.എഫ് പിന്തുണയോടെ വിജയിച്ച ഒരു വെൽഫെയർ സ്വതന്ത്ര ഉൾപ്പെടെയാണ് 12 സീറ്റുകൾ. ഒമ്പത് സീറ്റിൽ എൽ.ഡി.എഫും ഒരു സീറ്റിൽ ബി.ജെ.പിയുമാണ് വിജയിച്ചത്. ഉപാദ്ധ്യക്ഷ സ്ഥാനം കോൺഗ്രസിനുള്ളതാണെങ്കിലും നിലവിൽ വിജയിച്ചവരിൽ വനിതാ അംഗങ്ങൾ ഇല്ലാത്തതിനാൽ ലീഗ് തന്നെയായിരിക്കും ആ സ്ഥാനവും കൈകാര്യം ചെയ്യുക. പകരം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങളിൽ കോൺഗ്രസ്സിനെ പരിഗണിക്കും.
ഇന്നലെ ചേർന്ന തലക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് വി.പി മുബാറക്കിനെ കുറുക്കോളി മൊയ്തീൻ എം.എൽ.എ പ്രഖ്യാപിച്ചത് . യോഗത്തിൽ വെട്ടം ആലിക്കോയ,യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ ലത്തീഫ് കൊളക്കാടൻ, അഡ്വ. പി.പി ലായിക്ക്, പി സുലൈമാൻ, മഹറൂഫ് , കെ.വി സൈനുദ്ദീൻ കുറ്റൂർ, കുഞ്ഞിപ്പ , എം.ബഷീർ, നജ്മുദ്ധീൻ, മുംതസിർ ബാബു,അഡ്വ. അഷ്റഫ്, ഖാലിദ് ഹാജി തുടങ്ങിയവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |