മലപ്പുറം: ജില്ലാ കരാട്ടെ ഡൂ അസോസിയേഷൻ കരാട്ടെ ചാമ്പ്യൻഷിപ്പ് നാളെ മുതൽ തിങ്കൾ വരെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ 11ന് ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് ഋഷികേശ് കുമാർ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് യു.തിലകൻ, യൂണിവേഴ്സിറ്റി ഫിസിക്കൽ എജ്യൂക്കേഷൻ ഡയറക്ടർ സക്കീർ ഹുസൈൻ മുഖ്യാതിഥികളാകും. സബ് ജൂനിയർ, ജൂനിയർ, കേഡറ്റ്, അണ്ടർ 21, സീനിയർ വിഭാഗങ്ങളിലായി എണ്ണൂറോളം മത്സരാർത്ഥികൾ പങ്കെടുക്കും. ആദ്യ രണ്ട് സ്ഥാനക്കാർക്ക് കോട്ടയത്തെ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സംഘാടകരായ യു.സന്തോഷ്, കെ.ചന്ദ്രൻ, മുഹമ്മദ് ഷാഫി, കെ.പി.വിമൽ, കെ.സുധീഷ്‌കുമാർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |