മലപ്പുറം: കേരളകൗമുദിയുടെ ടോപ് ബ്രാൻഡ് അവാർഡ് സൗപർണിക നൃത്ത കലാക്ഷേത്രം മാനേജിംഗ് ഡയറക്ടർ കലാമണ്ഡലം പി.എസ്.ഷിംല മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജിയിൽ നിന്ന് ഏറ്റുവാങ്ങി. മലപ്പുറത്തിന്റെ മുന്നേറ്റം ചർച്ച ചെയ്യാൻ കേരളകൗമുദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാറുന്ന മലപ്പുറം ബിസിനസ് കോൺക്ലേവ് ചടങ്ങിലായിരുന്നു അവാർഡ് നൽകിയത്.
അമ്മ സൗദാമിനിയുടെ ആഗ്രഹ സഫലീകരണത്തിനായാണ് ഷിംല ശാസ്ത്രീയ നൃത്തം അഭ്യസിച്ച് തുടങ്ങിയത്. പാലക്കാട് ജില്ലയിലെ പെരിങ്ങോട് മൂളിപ്പറമ്പിൽ വീടിനോട് ചേർന്ന സ്ഥലത്ത് നിരവധി പേർക്ക് നൃത്തത്തിന്റെ പാഠങ്ങൾ പകർന്ന് നൽകി ആരംഭിച്ച കരിയർ ഇന്ന് മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് സൗപർണ്ണിക നൃത്തകലാ ക്ഷേത്രത്തിലെത്തി നിൽക്കുകയാണ്.
25 വർഷങ്ങൾക്ക് മുമ്പ് നൃത്താദ്ധ്യാപികയായി തുടങ്ങിയ യാത്രയിൽ ഇതേവരെ 10,000ലധികം പേരെയാണ് ഷിംല നൃത്തം അഭ്യസിപ്പിച്ചത്. വിവാഹശേഷം ഭർത്താവിനൊപ്പം ദുബായിലേക്ക് പോയെങ്കിലും അവിടെയും നൃത്താദ്ധ്യാപികയായി ജോലി ചെയ്തു. ഓഫ്‌ലൈൻ ക്ലാസുകൾക്ക് പുറമേ ഓൺലൈനായും നൃത്തം പഠിപ്പിക്കുന്നുണ്ട്. ഓസ്‌ട്രേലിയ, മസ്‌ക്കറ്റ്, ദുബായ് എന്നിവിടങ്ങളിൽ നിന്നുള്ളവരെല്ലാം ഓൺലൈനായി പരിശീലിക്കുന്നുണ്ട്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീ നൃത്തരൂപങ്ങൾക്ക് പുറമേ ചിത്രരചന, വയലിൻ, സംഗീതം എന്നിവയും വിദഗ്ദ്ധരുടെ നേതൃത്വത്തിൽ സൗപർണിക നൃത്ത കലാക്ഷേത്രത്തിൽ പഠിപ്പിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |