
ചെമ്മാട്: ദുരിതമനുഭവിക്കുന്ന രോഗികൾക്ക് ആശ്വാസമേകാൻ ഖുത്ബുസ്സമാൻ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ വിദ്യാർത്ഥികൾ സ്വരൂപിച്ച പാലയേറ്റീവ് കെയർ ഫണ്ട് കൈമാറി. തിരൂരങ്ങാടി മുൻസിപ്പൽ വൈസ് ചെയർമാൻ എം.അബ്ദുറഹിമാൻ കുട്ടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ പഠനത്തോടൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധതയുള്ള കാര്യങ്ങളിൽ പങ്കാളികളാകുന്നത് ആശാവഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാന്ത്വനം പാലയേറ്റീവ് കെയർ സെക്രട്ടറി ഖാലിദ് തിരൂരങ്ങാടി ഫണ്ട് ഏറ്റുവാങ്ങി.
ദേശീയതലത്തിൽ വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്നവരുടെ ഉന്നമനത്തിനായി സ്‌മൈൽ ക്ലബ് ആവിഷ്‌കരിച്ച വൺഡ്രോപ് വിദ്യാഭ്യാസ പദ്ധതി ഫണ്ട് മുഹമ്മദ് ശരീഫ് നിസാമിയും ഏറ്റുവാങ്ങി.
പ്രിൻസിപ്പൽ ബഷീർ പരവക്കൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ കെ. മുഹമ്മദ് മുഹ്സിൻ, സ്വദർ മുഅല്ലിം എൻഎം സൈനുദ്ദീൻ സഖാഫി, സയ്യദ് ജലാലുദ്ദീൻ പ്രസംഗിച്ചു. എൽപി ഹെഡ് സിദ്ദീഖ് മണമ്മൽ, സൂപ്പർവൈസർ അബ്ദുൽ അസീസ് സംബന്ധിച്ചു.
മാതൃകാപരമായ ഈ പ്രവർത്തനത്തിന് പാലയേറ്റീവ് കെയർ സൊസൈറ്റി വിദ്യാർത്ഥികളെയും അധ്യാപകരെയും അഭിനന്ദിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |