മലപ്പുറം: ഐ.എൻ.ടി.യു.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രാർത്ഥനാ യോഗം നടത്തി. ഡി.സി.സി ഓഫീസിൽ നടന്ന പരിപാടി കെ.പി.സി.സി വർക്കിംഗ് പ്രസിഡൻ്റ് എ.പി. അനിൽ
കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ പ്രസിഡന്റ് വി.പി. ഫിറോസ് അദ്ധ്യക്ഷത വഹിച്ചു.
ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് എൻ.എ. കരീം, ജില്ലാ ഭാരവാഹികളായ അറക്കൽ കൃഷ്ണൻ, ഹസൈൻ പുല്ലങ്കോട്, അസൈനാർ വേങ്ങര, ജയൻ അറക്കൽ, ഐ.എൻ.ടി.യു.സി യൂത്ത് വിങ് ജില്ല പ്രസിഡൻ്റ് നബീർ കുട്ടൻകാവിൽ, മഹിളാ വിഭാഗം ജില്ലാ പ്രസിഡന്റ് ഗീതാ അങ്ങാടിപ്പുറം, നിയോജകമണ്ഡലം പ്രസിഡന്റുമാരായ ജോമേഷ് തോമസ്, ചെമ്പൻ ലത്തീഫ്, വേണുഗോപാലൻ നിലമ്പൂർ, അസീസ് വേങ്ങര, ബാബു മണി വണ്ടൂർ, ഉണ്ണിക്കൃഷ്ണൻ വണ്ടൂർ തുടങ്ങിയവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
