SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.41 PM IST

ജില്ലയിൽ ഫുഡ് സ്‌ട്രീറ്റുകൾ ആരംഭിക്കാൻ ഹോട്ടലുകൾ തയ്യാർ 

Increase Font Size Decrease Font Size Print Page

കൊണ്ടോട്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അനുമതി നൽകുകയാണെങ്കിൽ ജില്ലയിൽ പരമ്പരാഗത തനത് വിഭവങ്ങളെ പരിചയപ്പെടുത്തുന്നതിനുള്ള ഫുഡ് സ്ട്രീറ്റ് ആരംഭിക്കാൻ ജില്ലയിലെ ഹോട്ടലുകൾ തയ്യാറാണെന്ന്‌ കേരള ഹോട്ടൽ റസ്റ്റോറന്റ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ഇതിലൂടെ ടൂറിസം വികസനത്തിനും തൊഴിലിനും വളരെ സാദ്ധ്യതയുണ്ട്. ഹോട്ടലുകൾ വ്യവസായമായി പ്രഖ്യാപിക്കുക, അനധികൃത തട്ടുകടകൾ കർശനമായി നിരോധിക്കുക, മാലിന്യനിർമ്മാർജനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വന്തമായ സൗകര്യങ്ങൾ ഒരുക്കുക എന്നീ ആവശ്യങ്ങൾ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.
പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സി.എച്ച്. സമദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ സി. ബിജുലാൽ, എം. മൊയ്തീൻകുട്ടി ഹാജി, പി.പി. അബ്ദുറഹ്മാൻ, രൂപേഷ്‌ കോളിയോട്, സജീർ അരീക്കോട്, എ. ഷൗക്കത്തലി, കെ.ടി.രഘു, നൗഷാദ്‌ ഡേ നൈറ്റ്, സുരഭി നിസാർ സംസാരിച്ചു.
കുടുംബ സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി എൻ.എം.ആർ. റസാഖ് ഉദ്ഘാടനം ചെയ്തു, സബ്ക്ക അമീർ അദ്ധ്യക്ഷത വഹിച്ചു.

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY