മലപ്പുറം: സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കുന്ന ചങ്ങാതി അന്യ സംസ്ഥാന തൊഴിലാളി സാക്ഷരതാ പദ്ധതിയുടെ സംസ്ഥാന തല സർവ്വേ ഉദ്ഘാടനം പോരൂർ പഞ്ചായത്തിലെ ചേരിപ്പറമ്പ് എ.പി.അനിൽ കുമാർ എം.എൽ.എ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. പുഷ്പവല്ലി അദ്ധ്യക്ഷയായി. സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ.എ.ജി.ഒലീന പദ്ധതി വിശദീകരണം നടത്തി. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.അമൃത, പോരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം കുന്നുമ്മൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി. ജുൽഫീന, പഞ്ചായത്ത് അംഗങ്ങളായ പി.അബ്ദുൾ സലാം, കണ്ണിയൻ കരീം, പി.സ്വപ്ന, കെ.സിന്ധു, കെ.ശബാന സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |