മലപ്പുറം:എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനത്തിന് ഇന്ന് മലപ്പുറത്ത് തുടക്കമാവും. വൈകിട്ട് അഞ്ചിന് ടൗൺഹാൾ പരിസരത്ത് ഐക്യദാർഢ്യ സമ്മേളനം എ.ഐ.വൈ.എഫ് ദേശീയ സെക്രട്ടറി കൂടിയായ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 9.30ന് മലപ്പുറം വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം മുൻമന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ അഡ്വ. കെ.കെ.സമദ്, എം.കെ.മുഹമ്മദ് സലീം, സി.എച്ച്.നൗഷാദ്, അബൂബക്കർ പന്തല്ലൂർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |