പൊന്നാനി: പൊന്നാനിയിൽ പുതിയ ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് മാൾ വരുന്നു. നഗരസഭയുടെ 2022-23 വാർഷിക ബഡ്ജറ്റിൽ പ്രഖ്യാപിച്ച ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് മാളിന്റെ കരട് ഡീറ്റയിൽഡ് പ്രോജക്ട് റിപോർട്ടിന്റെ പ്രദർശനവും പരിശോധയും നടത്തി. നഗരസഭ പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതി എന്ന രീതിയിലാണ് ഇത് വിഭാവനം ചെയ്യുന്നത്.
ബസ് സ്റ്റാൻഡ്, ആധുനിക ഷോപ്പിംഗ് മാൾ, മത്സ്യ മാംസ മാർക്കറ്റുകൾ, കൺവെൻഷൻ സെന്റർ, മൾട്ടി പ്ലക്സ് തീയറ്ററുകൾ എന്നിവ അടങ്ങുന്ന വിശാലമായ പദ്ധതിയുടെ ഡി.പി.ആറാണ് തയ്യാറാക്കിയത്. പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ പുതിയ ഹൈവേയിൽ നിർദ്ദിഷ്ട ഫ്ളൈഓവറിനോട് ചേർന്നാണ് നിർമ്മാണം. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈതൂസ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഡി.പി.ആർ തയ്യാറാക്കിയിട്ടുള്ളത്. ഡി.പി.ആർ കൗൺസിൽ യോഗത്തിൽ ഓൺലൈനായി പ്രദർശിപ്പിച്ചു. തുടർന്ന് കരട് ഡി.പി.ആറിൻ മേൽ ചർച്ച നടത്തി. യോഗത്തിൽ നഗരസഭാ കൗൺസിലർമാരും സൈതൂസ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികളും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |