മലപ്പുറം: വിഭജനത്തിനും വിദ്വേഷത്തിനും വർഗ്ഗീയതയ്ക്കുമെതിരെ മനുഷ്യസ്നേഹം എന്ന ആശയ പ്രചാരണാർത്ഥം കേരളമൊട്ടുക്ക് പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിക്കുന്ന ജില്ലാതല പരിപാടി ഒന്നാണു നമ്മൾ കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ ആഗസ്റ്റ് 27ന് വൈകിട്ട് നാലിന് കെ.എസ്.ആർ.ടി.സി.പരിസരത്ത് ഉദ്ഘാടനം ചെയ്യും.കാവ്യ സംഗമം, ചിത്ര സംഗമം, ഗാനസംഗമം, ലഘുനാടകം, മാപ്പിളപ്പാട്ട്, നാടൻപാട്ട് എന്നിവ അരങ്ങേറും.സംഘാടക സമിതി യോഗത്തിൽ എ.ബാബു അദ്ധ്യക്ഷനായി. മണമ്പൂർ രാജൻ ബാബു, വേണു പാലൂർ, അജിത്രി, കെ.വി.ബാലകൃഷ്ണൻപ്രസംഗിച്ചു. ശ്രീധരൻ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി കെ.പി.അനിൽ -ചെയർമാൻ ,കെ.വി.ബാലകൃഷ്ണൻ - വൈസ് ചെയർമാൻ, എ. ശ്രീധരൻ - ജനറൽ കൺവീനർ, ഹനീഫ് രാജാജി -ജോ. കൺവീനർ, വിശ്വൻ പൂക്കോട്ടൂർ- ട്രഷറർ, അനിൽ കുറുപ്പൻ - പ്രചാരണം, വി.ആർ.പ്രമോദ് - അനുബന്ധ പരിപാടികൾ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
വി.കെ. അബ്ദുൾറൗഫ്, കെ. കെ. നജ്മുദ്ദീൻ, എം. വിപിൻ, എന്നിവർ പ്രസംഗിച്ചു. സ്കൂൾ മാനേജർ മാത്യു സെബാസ്റ്റ്യൻ സ്വാഗതവും ഹെഡ്മിസ്ട്രസ് ടി. കല്ല്യാണി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |