പെരിന്തൽമണ്ണ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പെരിന്തൽമണ്ണ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ മുപ്പത് ദിവസത്തെ സൗജന്യ പി.എസ്.സി മത്സര പരീക്ഷാ പരിശീലനം ആരംഭിച്ചു. പെരിന്തൽമണ്ണ താലൂക്ക് കോൺഫറൻസ് ഹാളിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ.മുസ്തഫ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വനജ കുന്നംകുലത്ത് അദ്ധ്യക്ഷയായി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.റഷീദ് ബാബു സർക്കാർ മേഖലകളിലെ തൊഴിൽ സാദ്ധ്യതകളെക്കുറിച്ച് ക്ലാസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |