തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (നേരിട്ടും തസ്തികമാറ്റം മുഖേനയും (കാറ്റഗറി നമ്പർ 684/2023, 250/2023), ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സിൽ (ഒ.ഡി.ഇ.പി.സി.) ടൈപ്പിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 256/2023), കേരള സംസ്ഥാന പട്ടികജാതി/പട്ടികവർഗ്ഗ വികസന കോർപ്പറേഷനിൽ ടൈപ്പിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 698/2023), കേരള സംസ്ഥാന ആരോഗ്യ സർവീസസിൽ ഇ.സി.ജി ടെക്നീഷ്യൻ ഗ്രേഡ് 2 (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 271/2023) തസ്തികകളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
ചുരുക്കപ്പട്ടിക
ആരോഗ്യ വകുപ്പിൽ ബ്ലഡ് ബാങ്ക് ടെക്നിഷ്യൻ - ഒന്നാം എൻ.സി.എ ഈഴവ/തിയ്യ/ബില്ലവ, മുസ്ലിം (കാറ്റഗറി നമ്പർ 731/2023, 730/2023), വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) മലയാളം മീഡിയം - ഒന്നാം എൻ.സി.എ. ധീവര (കാറ്റഗറി നമ്പർ 609/2023), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) (തസ്തികമാറ്റം മുഖേന) മലയാളം മീഡിയം (കാറ്റഗറി നമ്പർ 703/2023), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) (തസ്തികമാറ്റം മുഖേന) മലയാളം മീഡിയം (കാറ്റഗറി നമ്പർ 590/2023), എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ പട്ടികജാതി വികസന വകുപ്പിൽ നഴ്സറി സ്‌കൂൾ ടീച്ചർ (കാറ്റഗറി നമ്പർ 710/2023), കേരള വാട്ടർ അതോറിറ്റിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 93/2023) തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
ശാരീരിക അളവെടുപ്പും അഭിമുഖവും
പത്തനംതിട്ട ജില്ലയിൽ വിവിധ വകുപ്പുകളിൽ സാർജന്റ് (പാർട്ട് 1, 2) (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 716/2022, 717/2022) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 27 ന് പി.എസ്.സി കോട്ടയം ജില്ലാ ഓഫീസിൽ ശാരീരിക അളവെടുപ്പും അഭിമുഖവും നടത്തും. ഫോൺ- 0468 2222665.
സർട്ടിഫിക്കറ്റ് പരിശോധന
ടൂറിസം വകുപ്പിൽ കുക്ക് (കാറ്റഗറി നമ്പർ 133/2023) തസ്തികയുടെ സാദ്ധ്യതാപട്ടികയിലുൾപ്പെട്ടവർക്ക് 25 ന് പി.എസ്.സി ആസ്ഥാന ഓഫീസിലെ ഇ.ആർ. 15 വിഭാഗത്തിൽ വച്ചും 26 ന് ഡോ.ബി.ആർ. അംബേദ്കർ ഹാളിൽ വച്ചും രാവിലെ 10.30 മുതൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. ഫോൺ: 0471 2546509.
യോഗ്യതയുള്ളവരില്ല, പരീക്ഷ റദ്ദാക്കി
തിരുവനന്തപുരം: കേരള ബാങ്കിൽ ഡെപ്യൂട്ടി ജനറൽ മാനേജർ നിയമനത്തിന് നവംബർ 13- ന് നിശ്ചയിച്ച പരീക്ഷ പി.എസ്.സി റദ്ദാക്കി. യോഗ്യരായ അപേക്ഷകരില്ലാതെ വന്നതോടെയാണിത്. പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കാനാണ് തീരുമാനം. 2023 ജൂണിലാണ് രണ്ട് കാറ്റഗറികളിലായി വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. നേരിട്ടുള്ള നിയമനത്തിന് 38 അപേക്ഷകളും തസ്തികമാറ്റത്തിനുള്ള സൊസൈറ്റി കാറ്റഗറിക്ക് അഞ്ച് അപേക്ഷകളും ലഭിച്ചു. രണ്ടിലും ഏഴ് വീതം ഒഴിവാണ് ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |