മലപ്പുറം : ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നവംബർ എട്ടിന് കോട്ടയ്ക്കൽ ബി.എൻ.കെ ഓഡിറ്റോറിയത്തിൽ ചേരും. രാവിലെ ഒമ്പതിന് പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം. എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ ചെയർമാൻ ടി.കെ സക്കീർ ഇഖ്ബാൽ അദ്ധ്യക്ഷത വഹിക്കും. അസോസിയേഷൻ ജില്ലാ ഭാരവാഹികളായ ടി.കെ. സക്കീർ ഇഖ്ബാൽ, അടിയാട്ടിൽ ബഷീർ, ഹംസ ഹാജി, സിദ്ദിഖ് കോട്ടയ്ക്കൽ, അലി ഹാജി പുത്തനത്താണി എന്നിവർ മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |