ചെർപ്പുളശ്ശേരി: പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ പൂരം ഇന്നാഘോഷിക്കും. രാവിലെ തന്ത്രി അണ്ടലാടി ഉണ്ണി നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകളോടെ ചടങ്ങുകൾ തുടങ്ങും. ഉച്ചയ്ക്ക് പ്രസാദയൂട്ടുണ്ടാകും. വൈകിട്ട് മൂന്നിന് മൂന്ന് ഗജവീരന്മാരുടെയും പാണ്ടിമേളത്തിന്റെയും അകമ്പടിയിൽ കാവുവട്ടത്ത് നിന്ന് നഗരപ്രദക്ഷിണമായി പകൽപ്പൂരം നടക്കും. തിറ, നാടൻ കലാരൂപങ്ങൾ, നാദസ്വരം എന്നിവ അണിനിരക്കും. രാത്രി ഏഴിന് ഗാനമേള, 8.30ന് ഇരട്ടത്തായമ്പക, എന്നിവ അരങ്ങേറും..
നാളെ കാളവേലയോടനുബന്ധിച്ച് രാവിലെ പാലും വെള്ളരി, ഓട്ടൻതുള്ളൽ, കഞ്ഞിസദ്യ എന്നിവയുണ്ടാകും. വൈകിട്ട് മൂന്നിന് കാളവരവ് തുടങ്ങും. രാത്രി ഏഴിന് ബാലെ, തായമ്പക, രാത്രി 10.30ന് പാനപിടുത്തം, 12ന് കാളയിറക്കം എന്നിവ നടക്കും.
13ന് താലപ്പൊലി ദിവസം രാവിലെ നാലുമുതൽ ചവിട്ടുകളി, 9.30ന് ഓട്ടൻ തുള്ളൽ, വൈകിട്ട് മൂന്ന് ഗജവീരന്മാരുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ മോഴിക്കുന്നത്ത് മനയിൽ നിന്ന് എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും.
ഇന്നും നാളെയും ഗതാഗത നിയന്ത്രണം
ചെർപ്പുളശ്ശേരി: പുത്തനാൽക്കൽ പൂരം, കാളവേല ആഘോഷങ്ങളുടെ ഭാഗമായി ഇന്നും നാളെയും നഗരത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. ഇന്ന് വൈകിട്ട് അഞ്ചുമുതൽ രാത്രി എട്ടുവരെയും നാളെ വൈകിട്ട് മൂന്നുമുതൽ രാത്രി 12 വരെയുമാണ് നിയന്ത്രണം.
പട്ടാമ്പി ഭാഗത്ത് നിന്നുള്ള ബസുകൾ മഞ്ചക്കൽ പെട്രോൾ പമ്പിന് മുന്നിലും ഒറ്റപ്പാലം ഭാഗത്ത് നിന്നുള്ളവ കെ.പി.ഐ.പി റോഡ് കവലയിലും പെരിന്തൽമണ്ണ, മണ്ണാർക്കാട്, പാലക്കാട് ഭാഗത്ത് നിന്നുള്ളവ കച്ചേരിക്കുന്നിലും യാതക്കാരെ ഇറക്കി തിരിച്ചുപോകണം.
പട്ടാമ്പി ഭാഗത്ത് നിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ മഠത്തിപ്പറമ്പ് പള്ളി-സെക്രട്ടറിപ്പടി-എലിയപ്പറ്റ വഴി പോകണം.
പാലക്കാട് ഭാഗത്ത് നിന്ന് ഒറ്റപ്പാലത്തേക്കുള്ള ബസുകൾ മാങ്ങോട്- തൃക്കിടീരി വഴിയും പട്ടാമ്പിക്കുള്ളവ എലിയപ്പറ്റ- ചളവറ- കൃഷ്ണപ്പടി വഴിയും പോകണം
പട്ടാമ്പി, കൊപ്പം ഭാഗത്ത് നിന്ന് പാലക്കാട് ഭാഗത്തേക്കുള്ള ചെറുവാഹനങ്ങൾ മഞ്ചക്കൽ- വെള്ളോട്ടുകുറുശ്ശി- എൽ.ഐ.സി റോഡ്- കാറൽമണ്ണ വഴി പോകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |