മുണ്ടൂർ: യുവക്ഷേത്ര കോളേജ് ഡേ ഡോ.കെ.എസ്.ഹരിശങ്കർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ടോമി ആന്റണി വാർഷിക റിപ്പോട്ടവതരിപ്പിച്ചു. യൂണിയൻ ചെയർമാൻ റോൺ റോയ് അദ്ധ്യക്ഷനായി. വൈസ് പ്രിൻസിപ്പൽ റവ.ഡോ.ജോസഫ് ഓലിക്കൽകൂനൽ, യൂണിയൻ സ്റ്റാഫ് അഡ്വൈസർ ടി.എസ്.ശ്രീജ, വൈസ് ചെയർപേഴ്സൻ ട്രീസ മേരി തോമസ്, ജോയിന്റ് സെക്രട്ടറി അക്സ അനിൽ അലക്സാണ്ടർ സംസാരിച്ചു. തുടർന്ന് ഡോ.കെ.എസ്.ഹരിശങ്കർ സംഗീത പരിപാടി നടത്തി. മികച്ച വിദ്യാർത്ഥികൾക്ക് സമ്മാനം നൽകി. വിവിധ കലാപരിപാടികളും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |