പാലക്കാട്: ജില്ലാ ശാസ്ത്രോത്സവം 28, 29, 30 തിയതികളിൽ ബി.ഇ.എം.എച്ച്.എസ്.എസിൽ ഹരിതചട്ടം പാലിച്ച് നടക്കും. കുറ്റിപ്പുറം മേഖലാ (മലപ്പുറം, പാലക്കാട്) വി.എച്ച്.എസ്.ഇ എക്സ്പോയും ഇതോടൊപ്പം നടക്കും. സംഘാടക സമിതി യോഗം പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സാബു അദ്ധ്യക്ഷനായി. വിദ്യാഭ്യാസ ഉപഡയറക്ടർ പി.സുനിജ, കൗൺസിലർമാരായ മൻസൂർ മണലാഞ്ചേരി, സാജു ജോൺ, പി.സി.ഹരിദാസ്, ടി.സി.ലിസി, പി.ശശിധരൻ, അജിത വിശ്വനാഥ്, രമേശ് പാറപ്പുറത്ത്, കെ.ആർ.അജിത്, രജിതകുമാരി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |