പാലക്കാട്: ചുട്ടുപൊള്ളുന്ന വേനലിലും വിപുലമായ യാത്രയൊരുക്കി പാലക്കാട് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. മാർച്ച് എട്ട് വനിതാദിനത്തിൽ സ്ത്രീകൾക്ക് മാത്രമായുള്ള വണ്ടർലാ യാത്രയടക്കം വയനാട്, നെല്ലിയാമ്പതി, കുട്ടനാട് കായൽ യാത്ര, സൈലന്റ് വാലി, കപ്പൽ യാത്ര, മലക്കപ്പാറ, ആറ്റുകാൽ, മാമലക്കണ്ടം തുടങ്ങിയ യാത്രകളാണ് മാർച്ചിൽ മാത്രം ഒരുക്കിയിട്ടുള്ളത്.
മാർച്ച് ഒന്നിന് രാവിലെ അഞ്ചിന് വയനാട്ടിലേക്കാണ് ആദ്യ യാത്ര. രണ്ട് പകലും രണ്ട് രാത്രിയുമാണ് ക്രമീകരിച്ചിട്ടുള്ളത്. മാർച്ച് രണ്ട്, ഒമ്പത്, 16, 23, 31 തീയതികളിൽ നെല്ലിയാമ്പതി യാത്ര രാവിലെ ഏഴിന് യാത്ര പുറപ്പെടും. മാർച്ച് എട്ട്, 30 കുട്ടനാട്ടിലേക്കും എട്ട്, 18, 28 തീയതികളിൽ ഗവിയിലേക്കും യാത്രയുണ്ട്. ഒരുദിവസത്തെ കുട്ടനാട് കായൽ യാത്രയ്ക്ക് രാവിലെ 4.30ന് പാലക്കാട് ഡിപ്പോയിൽ നിന്ന് ബസ് പുറപ്പെടും. ഗവി യാത്ര രാത്രി 10നാണ് ആരംഭിക്കുക. മാർച്ച് ഒമ്പത്, 21, 29 സൈലന്റ് വാലിയിലേക്ക് രാവിലെ ആറിന് യാത്ര ആരംഭിക്കും. 13, 23 തീയതികളിൽ നെഫർടിറ്റി കപ്പൽ യാത്രയാണ് ഉള്ളത്. 15ന് മൂന്നാറിലേക്കും 16നും 30നും മലക്കപ്പാറയിലേക്കും യാത്രയുണ്ട്. വിശദ വിവരങ്ങൾക്ക് ബഡ്ജറ്റ് ടൂറിസം സെൽ പാലക്കാട്: 9447837985, 83048 59018.
വടക്കഞ്ചേരി ഡിപ്പോ
മാർച്ച് രണ്ടിനും 16നും മലക്കപ്പാറ, അഞ്ചിന് സൈലന്റ് വാലി, എട്ടിന് വണ്ടർലാ (സ്ത്രീകൾക്ക്), 12ന് ആറ്റുകാൽ പൊങ്കാല, 16ന് മലക്കപ്പാറ, 23ന് മാമലക്കണ്ടം. ആറ്റുകാൽ പൊങ്കാലക്ക് ബസ് നിരക്ക് മാത്രവും മാമലകണ്ടത്തേക്ക് ബസ് നിരക്ക്, താമസം എന്നിവയടക്കമുള്ള തുകയാണ് ഈടാക്കുക. ഫോൺ: 9495390046
ചിറ്റൂർ ഡിപ്പോ
മാർച്ച് രണ്ട്, 15, 22, 29 തീയതികളിൽ നെല്ലിയാമ്പതി, മാർച്ച് എട്ടിന് മാമലകണ്ടം, വണ്ടർലാ(സ്ത്രീകൾക്ക്), ഒമ്പത്, 31 തീയതികളിൽ മലക്കപ്പാറ, 12ന് ആറ്റുകാൽ, 15ന് നെഫർടിറ്റി കപ്പൽയാത്ര, 24 സൈലന്റ് വാലി, 28ന് വയനാട്, 30ന് കുട്ടനാട് യാത്ര. ഫോൺ: 9495390046
മണ്ണാർക്കാട് ഡിപ്പോ
മാർച്ച് രണ്ട്, ഒമ്പത്, 16, 31 നെല്ലിയാമ്പതി, എട്ടന് വണ്ടർലാ(സ്ത്രീകൾക്ക്), 13ന് നെഫർടിറ്റി, 16ന് മലക്കപ്പാറ, 18ന് ഗവി, 23ന് കുട്ടനാട്, 27ന് സൈലന്റ് വാലി, 30ന് മാമലക്കണ്ടം, മൂന്നാർ. ഫോൺ: 9446353081, 04924225150.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |