പാലക്കാട്: ജില്ലയിലെ 54 ആശുപത്രികളിൽ ഇ-ഹെൽത്ത് സംവിധാനം നടപ്പാക്കി. ഇഹെൽത്ത് വെബ് സൈറ്റിലൂടെ യുണീക് ഹെൽത്ത് ഐഡന്റിഫിക്കേഷൻ കാർഡ് (യു.എച്ച്.ഐ.ഡി) ഉപയോഗിച്ച് ബുക്ക് ചെയ്യാം. അനുയോജ്യമായ ദിവസവും സമയവും തിരഞ്ഞെടുക്കാനുള്ള സംവിധാനവുമുണ്ട്.
പാലക്കാട് ജില്ലാ ആശുപത്രി, പാലക്കാട് ഗവ. മെഡിക്കൽ കോളേജ്, പാലക്കാട് ഗവ. വനിതാശിശു ആശുപത്രി, അട്ടപ്പാടി ട്രൈബൽ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രി, നന്ദിയോട് സാമൂഹികാരോഗ്യകേന്ദ്രം, അർബൻ പ്രൈമറി ഹെൽത്ത് സെന്റർ ഡയറാ സ്ട്രീറ്റ്, അർബൻ പ്രൈമറി ഹെൽത്ത് സെന്റർ കുളപ്പുള്ളി എന്നിവയും ആറ് താലൂക്ക് ആശുപത്രികളും 41 കുടുംബാരോഗ്യകേന്ദ്രങ്ങളുമാണ് ഇഹെൽത്തിലേക്കു മാറിയത്. ആധാർ കാർഡുപയോഗിച്ച് സ്ഥിര രജിസ്‌ട്രേഷൻ നടത്തി യുഎച്ച്‌ഐഡി കാർഡ് ലഭിക്കുന്നതോടെ ഒ.പി ടിക്കറ്റ്, പണമടയ്ക്കൽ, ലാബ് റിപ്പോർട്ട് തുടങ്ങിയവയെല്ലാം ഓൺലൈനായി ലഭിക്കും.
കുടുംബാരോഗ്യകേന്ദ്രങ്ങൾ
കുമ്പിടി, പള്ളിപ്പുറം, കപ്പൂർ, കുമരനല്ലൂർ, പട്ടിത്തറ, ചളവറ, വാണിയംകുളം, വെള്ളിനേഴി, നെല്ലായ, മങ്കര, മണ്ണൂർ, കേരശ്ശേരി, അടയ്ക്കാപ്പുത്തൂർ, ശ്രീകൃഷ്ണപുരം, പൂക്കോട്ടുകാവ്, എളമ്പുലാശ്ശേരി, കല്ലടിക്കോട്, കാഞ്ഞിരപ്പുഴ, പുതൂർ, ആനക്കട്ടി, കാരാകുറുശ്ശി, കോട്ടോപ്പാടം, ഒഴലപ്പതി, പല്ലശ്ശന, പുതുക്കോട്, കണ്ണമ്പ്ര, കാവശ്ശേരി, കിഴക്കഞ്ചേരി, അയിലൂർ, കൊല്ലങ്കോട്, വടവന്നൂർ, വണ്ണാമട, വണ്ടാഴി, മുതലമട, കുനിശ്ശേരി, കുത്തനൂർ, പെരുവെമ്പ്, മാത്തൂർ, പെരിങ്ങോട്ടുകുറുശ്ശി, പുതുപ്പരിയാരം, പറളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |