അലനല്ലൂർ: ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെയും വിവിധ സ്‌കോളർഷിപ്പ് ജേതാക്കളെയും അനുമോദിക്കുന്നതിനും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉപരിപഠന സാധ്യതകൾ പരിചയപ്പെടുത്തുന്നതിനുമായി കോട്ടോപ്പാടം ഗൈഡൻസ് ആൻഡ് അസിസ്റ്റൻസ് ടീം ഫോർ എംപവറിംഗ് സൊസൈറ്റിയുടെ നേതൃത്വത്തിൽ 27 ന് കോട്ടോപ്പാടം സി.എച്ച്.ഓഡിറ്റോറിയത്തിൽ പ്രതിഭാ സംഗമവും കരിയർ ഗൈഡൻസ് സെമിനാറും നടത്തും. രാവിലെ 10ന് എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എഡ്യുമെന്റ് സി.ഇ.ഒ ജമാലുദ്ദീൻ മാളിക്കുന്ന് കരിയർ സെമിനാറിന് നേതൃത്വം നൽകും. പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ എ.അബൂബക്കർ മുഖ്യാതിഥിയാകും. കോട്ടോപ്പാടം പഞ്ചായത്ത് പരിധിയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾ മാർക്ക് ലിസ്റ്റിന്റെ പകർപ്പ് അയച്ച് രജിസ്റ്റർ ചെയ്യണം. ഫോൺ: 9847982792,
9495859822, 97451 69629.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |