ചിറ്റൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നല്ലേപ്പിളളി യൂണിറ്റ് വാർഷിക സമ്മേളനം ജില്ലവൈസ് പ്രസിഡന്റ് കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ്.ഗണപതി അദ്ധ്യക്ഷനായി. യൂണിറ്റ് ജന:സെക്രട്ടറി ഡി.രഘുനാഥൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചിറ്റൂർ മണ്ഡലം പ്രസിഡന്റ് അനീഷ് കുമാർ മുഖ്യാതിഥിയായി. ട്രഷറർ വി.മോഹനൻ വരവു-ചെലവു കണക്കും കെ.അഹമ്മദ്ദ് ഷെറീഫ് പരസ്പര സഹായ നിധി കണക്കും അവതരിപ്പിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് ആർ.ജവഹർ സംസാരിച്ചു.ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ചിറ്റൂർ താലൂക്ക് ആസ്ഥാന ആശുപത്രി സമുച്ചയത്തിന്റെ ഉദ്ഘാടനത്തിൽ ജനറൽ ബോഡി യോഗം അഭിനന്ദനവും സന്തോഷവും രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |