ചിറ്റൂർ: ചിറ്റൂർ ഗവ: കോളേജിലെ എല്ലാ പ്രായത്തിലുമുള്ള പൂർവവിദ്യാർത്ഥികളുടെ അപൂർവ്വ സംഗമ വേദിയാണ് മാമാങ്കം. കോളേജിലെ മറ്റ് പൂർവ്വ വിദ്യാർത്ഥി സംഘടനകളുമായി യോജിച്ച് മേയ് 25 ന് കോളേജിൽ വച്ച് ആഘോഷിക്കും. കൂട്ടായ്മയോടനുബന്ധിച്ച് നൈപുണ്യ വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനവും നടക്കും. കേന്ദ്രം ഭാവിയിൽ ചിറ്റൂർ താലൂക്കിലെ സ്‌പെഷ്യൽ സ്പാസ്റ്റിക് വിദ്യാർത്ഥികൾക്ക് സഹായകരമാവും.
കോളേജിലെ മികച്ച വിദ്യാർത്ഥികളെയും, അദ്ധ്യാപകരെയും കൂട്ടായ്മ അനുമോദിക്കും. മാമാങ്കത്തോട് അനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥികളിൽ നിന്ന് ജൂറി തിരഞ്ഞെടുത്ത രണ്ടു പേർക്ക് പ്രത്യേക പുരസ്‌കാരങ്ങൾ സമർപ്പിക്കും. നവോത്ഥാന അവബോധ പരിഷ്‌കരണസാഹിത്യ മണ്ഡലങ്ങളിൽ സമൂഹത്തിന്റെ ഉന്നമനത്തിന് നൽകിയ സമഗ്ര സംഭാവനകളാണ് അവാർഡിന് പരിഗണിക്കപ്പെടുക. പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ കൂട്ടായ്മയെ വർണാഭമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |