ചിറ്റൂർ: ലോക പരിസ്ഥിതിദിനത്തിൽ ചിറ്റൂർ ഗവ. കോളേജ് സൗജന്യമായി വൃക്ഷത്തൈകൾ വിതരണം ചെയ്തു. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സഹായത്തോടെ കോളേജ് കാമ്പസിൽ വളർത്തിയെടുത്ത പതിനായിരത്തോളം തൈകളാണ് വിതരണം ചെയ്തത്. ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി, പെരുമാട്ടി, പട്ടഞ്ചേരി, പൊൽപുള്ളി, പെരിങ്ങോട്ടുകുറിശ്ശി, പാലപ്പുറം പഞ്ചായത്തുകൾക്കാണ് തൈകൾ കൈമാറിയത്. ചിറ്റൂർ കോളേജിലെ ജോഗ്രഫി വിഭാഗം അദ്ധ്യാപകരായ ഡോ. സി.യു.രേഷ്മ, ഡോ. റിച്ചർഡ് സ്‌കറിയ, ഡോ. റൂബിന, പി.പങ്കജാക്ഷൻ, ബോട്ടണി അദ്ധ്യാപിക ആർ.എച്ച്.ആരതി എന്നിവരാണ് പ്രൊജക്ടിനു നേതൃത്വം നൽകുന്നത്. അടുത്ത ഒരു വർഷം അമ്പതിനായിരം തൈകൾ ആണ് വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്. നദീതീര ആവാസ വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രോജക്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |