പാലക്കാട്: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുടുംബശ്രീജില്ലാ മിഷൻ 'വിയർ ദ ചേഞ്ച്' കാമ്പയിൻ പോസ്റ്റർ പ്രകാശനം ജില്ലാ കളക്ടർ ജി.പ്രിയങ്ക നിർവഹിച്ചു. പുനരുപയോഗം, ഉൽപ്പന്നങ്ങളുടെ പരമാവധി ഉപയോഗം എന്നിവ പരിസ്ഥിതിക്ക് ഏറെ ഗുണമാകുന്നു എന്നത് കൂടുതൽ ജനകീയമാക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. എന്റെ കേരളം പ്രദർശന മേളയിൽ സംഘടിപ്പിച്ച സ്വാപ്പ് ഷോപ്പിൽ നിന്നുള്ള സാരി ധരിച്ചാണ് ജില്ലാ കളക്ടറും മറ്റൊരാൾ ഉപയോഗിച്ച ഉപയോഗ യോഗ്യമായ വസ്ത്രങ്ങൾ, ബാഗ്, ചെരുപ്പ്, ആഭരണങ്ങൾ തുടങ്ങിയവ ഉപയോഗിച്ചുകൊണ്ടാണ് കൂടുംബശ്രീ ജില്ലാ മിഷൻ ജീവനക്കാരും കാമ്പയിന്റെ ഭാഗമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |