പാലക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് വനിതാ വിംഗ് ജില്ലാ കമ്മിറ്റി രൂപീകരണ യോഗം ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ.എ.ഹമീദ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ടി.പി.ഷക്കീർ, സെക്രട്ടറി എം.എസ്.സിറാജ്, ട്രഷറർ കെ.കെ.ഹരിദാസ്, ഗിരീഷ് പട്ടാമ്പി, ഹരിപ്രസാദ് നെന്മാറ, വിജയകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികൾ: പി.സന്ധ്യ മണ്ണാർക്കാട്(പ്രസിഡന്റ്), എസ്.ശാന്തിനി പട്ടാമ്പി(ജനറൽ സെക്രട്ടറി), ടി.സുപ്രിയ റെയിൽവേ കോളനി(ട്രഷറർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |