കൊല്ലങ്കോട്: ആശ്രയം കോളേജിൽ സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. കൊല്ലങ്കോട് പഞ്ചായത്ത് വാർഡ് മെമ്പർ ജി.സുനിത പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. പി.കെ.സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് പ്രൊഫസർ വിദ്യ എസ്.നായർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോളേജ് യൂണിയൻ ചെയർപേഴ്സൺ പി.എ.അനന്യ, അജയ് കുമാർ എന്നിവർ സംസാരിച്ചു. കോളേജ് യൂണിയൻ സ്റ്റുഡന്റ് എഡിറ്റർ ആർ.എസ്.അഭിരാമി സ്വാഗതവും, അസിസ്റ്റന്റ് പ്രൊഫസർ എസ്.ആതിര നന്ദിയും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |