മുതലമട: പഞ്ചായത്തിൽ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകസഭയും ഞാറ്റുവേല ചന്തയും നടത്തി. മുതലമട പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെയ്ഖ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.വിനേഷ് അദ്ധ്യക്ഷത വഹിച്ചു. നെൽകൃഷി നശിച്ച കർഷകർക്ക് നെൽവിത്തും, പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. വാർഡ് മെമ്പർ നസീമ കമറുദ്ദീൻ, സി.ഡി.എസ് ചെയർപേഴ്സൺ സി.കോമളം, അസിസ്റ്റന്റ് കൃഷി ഓഫീസർ കെ.സിന്ധുകുമാരി, കൃഷി അസിസ്റ്റന്റുമാരായ ജിജി സുധാകർ, കെ.സവിത, പെസ്റ്റ് സ്‌കൗട്ട് കെ.സൗമ്യ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |