മണ്ണൂർ: പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് മണ്ണൂർ പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു. പരിസ്ഥിതി ദിന ചിത്രരചനാ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും ഇതോടൊപ്പം നടത്തി. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എസ്.അനിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ.വി.സ്വാമിനാഥൻ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.സി.സുമ, വാർഡ് അംഗങ്ങളായ ഹുസൈൻ ഷഫീക്, അൻവർ സാദിഖ്, സുനിത, മുഹമ്മദ് സമീം തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |