ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം റോട്ടറി ക്ലബ്ബിന്റെ സ്ഥാനാരോഹണം നടന്നു. പ്രസിഡന്റായി സി.എൻ.സത്യൻ സ്ഥാനമേറ്റു. കവി ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യാതിഥിയായി. റോട്ടറി ഡയറക്ർ ടി.പത്മനാഭൻ, അസിസ്റ്റന്റ് ഗവർണർ രവി നടരാജൻ, പി.രമേഷ്, വൈഷ്ണവ് കല്ലാട്ട്, ഡോ.കെ.പി.അച്ചുതൻ കുട്ടി, ഡോ.യു.സംഗീത, എസ്.മോഹനൻ, ഡോ.ബാബുരാജ് പരിയാനമ്പറ്റ എന്നിവർ സംസാരിച്ചു. പി.കൃഷ്ണദാസ് (സെക്രട്ടറി), ഇ.വി.വിശ്വനാഥൻ (ട്രഷറർ), എം.ശ്രീകുമാർ (വൈസ് പ്രസിഡന്റ്), വി.ചന്ദ്രിക(ജോയിന്റ് സെക്രട്ടറി) എന്നിവർ ചുമതലയേറ്റു. ക്ലബ്ബിന്റെ 2025-26 വർഷത്തെ ആരോഗ്യ, വിദ്യാഭ്യാസ, ലഹരിവിരുദ്ധ മേഖലകളിലെ പ്രധാന പദ്ധതികൾ പ്രസിഡന്റ് പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |