കുഴൽമന്ദം: ഗവ. മോഡൽ റെസിഡൻഷ്യൽ പോളിടെക്നിക് കോളേജിൽ വർക്കിംഗ് പ്രൊഫഷണലുകൾക്കായി നടത്തുന്ന സിവിൽ എൻജിനീയറിംഗ് ഡിപ്ലോമ കോഴ്സിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും. പ്രവേശനം ആഗ്രഹിക്കുന്ന വർക്കിംഗ് പ്രൊഫഷണലുകൾക്ക് ഇന്ന് മുതൽ ജൂലായ് 14 വരെ കോളേജിൽ നേരിട്ടെത്തി പ്രവേശനം നേടാം. താൽപര്യമുള്ളവർ www.polyadmission.org അപേക്ഷിച്ച ശേഷം, ബന്ധപ്പെട്ട രേഖകളും നിർദ്ദിഷ്ട ഫീസും സഹിതം കോളേജിൽ ഹാജരായി അഡ്മിഷൻ ഉറപ്പാക്കണം. പ്രവേശനത്തിനുള്ള മാനദണ്ഡങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രോസ്‌പെക്ടസിൽ ലഭിക്കും. ഫോൺ: 04922 272900, 9207904257, 9447627191, 8547005086.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |