പട്ടാമ്പി: വികസന വകുപ്പിന്റെ വിഞാന വ്യാപന പരിപാടിയുടെ ഭാഗമായി പട്ടാമ്പി ക്ഷീര വികസന യൂണിറ്റിന്റെയും കൊടലൂർ ക്ഷീര സഹകരണ സംഘത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച 'കർഷക മൈത്രി' നഗരസഭ കൗൺസിലർ സൈതലവി വടക്കേതിൽ ഉദ്ഘാടനം ചെയ്തു. പശുവളർത്തൽ പുതു തലമുറയിലേക്ക് ആകർഷിക്കുന്നതിനാവശ്യമായ ഇടപെടലുകൾ ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ ഏറ്റെടുത്ത് നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഘം പ്രസിഡന്റ് ഹംസ കല്ലേക്കാട്ടിൽ അദ്ധ്യക്ഷനായി. പശുവളർത്തലിന്റെ ശാസ്ത്രീയ രീതികളെ കുറിച്ച് ഡയറി ഫാം ഇൻസ്ട്രക്ടർ ജെ.ആർ.ജിജോ പ്രസാദ് ക്ലാസെടുത്തു. സംഘം സെക്രട്ടറി ലക്ഷ്മിക്കുട്ടി, വർക്കർ അംബിക മണികണ്ഠൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |