കൊഴിഞ്ഞാമ്പാറ: ഗവ. യു.പി സ്‌കൂളിൽ 'വായനാക്കൂട്' പദ്ധതിക്ക് തുടക്കം കുറിച്ചു. 'പുസ്തകം ഒരു കൂട്ടുകാരനാകട്ടെ' എന്ന സന്ദേശവുമായി എസ്.എസ്.എസ്.എസ് യൂണിറ്റിലെ വിദ്യാർത്ഥികളാണ് പദ്ധതി ആരംഭിച്ചത്. പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് എം.സതീഷ് ഉദ്ഘാടനം ചെയ്തു. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പരിപാടിയിൽ വിദ്യാർത്ഥികൾ തുന്നിയ തുണിസഞ്ചികളും വിതരണം ചെയ്തു. പ്രധാന അദ്ധ്യാപകൻ എ.ഉമ്മർ ഫാറൂഖ് അദ്ധ്യക്ഷനായി. എസ്.എസ്.എസ്.എസ് കോഓർഡിനേറ്റർ എം.ആർ.ബിന്ദു, പി.ടി.എ പ്രസിഡന്റ് കെ.സി.മുഹമ്മദ് റാഫി, ജോഹര, ആർ.രാജേഷ് കുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |