ചിറ്റൂർ: ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യ വിടുക, വൻകിട കോർപ്പറേറ്റുകൾ കൃഷി ഉപേക്ഷിക്കുക, ഇറക്കുമതി നയം തിരുത്തുക, വൈദ്യുതി സ്വകാരവൽക്കരണം അവസാനിപ്പിക്കുക, സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക, ദേശിയസഹകരണ നിയമം പിൻവലിക്കുക എന്നി ആവശ്യങ്ങളുന്നയിച്ച് ചിറ്റൂരിൽ സംയുക്ത കർഷക കർഷക തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടന്നു. കേരളാ കർഷക സംഘം, കിസാൻ ജനത, കിസാൻ സഭ, കേരളാ കോൺഗ്രസ് എം എന്നിവ പങ്കെടുത്തു. ഇ.എൻ.രവീന്ദ്രൻ, പി.ഭാസ്‌ക്കരൻ, മുത്തു, വി.ബിനു എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |