പാലക്കാട്: സംസ്ഥാന ബാലാവകാശ കമ്മിഷൻ സംഘടിപ്പിക്കുന്ന ഹൈസ്‌കൂൾ അദ്ധ്യാപകർക്കുള്ള ഏകദിന പരിശീലനത്തിന്റെ പാലക്കാട് ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് കൊടുമ്പ് പഞ്ചായത്തിലെ കനൽ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. കമ്മിഷൻ അംഗം കെ.കെ.ഷാജു ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന വ്യാപകമായി നൽകുന്ന പരിശീലനത്തിന്റെ ഒന്നാംഘട്ടമായാണ് പാലക്കാട് ജില്ലയിലും പരിശീലനം നൽകുന്നത്. കോഴിക്കോട്, കാസർകോട്, കണ്ണൂർ, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂർ ജില്ലകളിലാണ് പരിശീലനത്തിന്റെ ഒന്നാം ഘട്ടം നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |