ചെർപ്പുളശ്ശേരി: തൊഴിൽ മേഖലയിലുടനീളം ആവശ്യമായി വരുന്ന കഴിവുകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവുന്നത് തൊഴിലവസര പ്രവണതകൾക്കും വ്യവസായ മുന്നേറ്റങ്ങൾക്കും ഏറെ ഗുണകരമാണെന്ന് പാണക്കാട് സയ്യിദ് ബശീർ അലി ശിഹാബ് തങ്ങൾ. ഐഡിയൽ ആർട്സ് ആൻഡ് സയൻസ് കോളേജ് പി.ജി വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽവൽക്കരണത്തിന്റെയും നവീകരണത്തിന്റെയും പ്രവണത ക്ലൗഡ് കംപ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, ഗ്രാഫിക് ഡിസൈൻ, ആനിമേഷൻ, ഡാറ്റാ സയൻസ്, ബിസിനസ് ഇന്റലിജൻസ് തുടങ്ങിയ സാങ്കേതിക വൈദഗ്ധ്യങ്ങൾക്ക് വലിയ ഡിമാൻഡ് സൃഷ്ടിച്ചിരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ.ഷാനവാസ് അഹ്മദ് മാലിക് വിശിഷ്ടാതിഥിയായി. ഐഡിയൽ ക്യാമ്പസ് മാനേജർ അബ്ദുൽ മജീദ് മണശേരി അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.സൈനുൽ ആബിദീൻ പുത്തനഴി ബിരുദ ദാന പ്രസംഗം നടത്തി. അക്കാഡമിക് കോഡിനേറ്റർ മുഹമ്മദ് ഉനൈസ്, ഐഡിയൽ ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.രത്നാകരൻ, ഐ.ടി.ഇ പ്രിൻസിപ്പൽ റെയ്ഹാനത് സോഷ്യൽ വർക്ക് വിഭാഗം അദ്ധ്യാപകൻ മുഹമ്മദ് സലാഹ്, എസ്.സ്‌നേഹ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |