മണ്ണാർക്കാട്: എം.ഇ.എസ് കല്ലടി കോളേജിൽ നടന്ന ദ്വിദിന ദേശീയ സെമിനാർ സമാപന സമ്മേളനം കോളേജ് പ്രിൻസിപ്പൽ പ്രഫ. ഡോ.പി.എം. ജാസ്മിൻ ഉദ്ഘാടനം ചെയ്തു. മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുമായി സഹകരിച്ച് പി.എം.ഉഷ പദ്ധതിയുടെ പിന്തുണയോടെയാണ് കോളേജ് ഇസ്ലാമിക ചരിത്ര വിഭാഗം സെമിനാർ സംഘടിപ്പിച്ചത്. വൈസ് പ്രിൻസിപ്പൽ ഡോ.ടി.കെ.ജലീൽ അദ്ധ്യക്ഷത വഹിച്ചു. അറബിക് വിഭാഗം തലവൻ ഡോ. എ.പി.ഹംസത്തലി, കാലിക്കറ്റ് സർവകലാശാല അക്കാദമിക് കൗൺസിൽ അംഗം ഡോ.ടി.സൈനുൽ ആബിദ്, ഡോ.ടി.അനസ് ബാബു, ഡോ.രാജേഷ് മോൻജി, മുഹമ്മദ് സ്വാലിഹ്, ഡോ.സുബൈർ, മുഹമ്മദ് ശിബിലി, സെമിനാർ കോഓർഡിനേറ്റർ ഡോ.എം.ഫൈസൽ ബാബു, സി.കെ.മുഷ്താഖ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |