വാളയാർ: വാളയാർ ഡാം റോഡിൽ മാലിന്യക്കൂമ്പാരം. ദേശീയ പാതയിൽ നിന്ന് ഡാമിലേക്ക് പോകുന്ന റോഡിനരുകിലാണ് പല സ്ഥലത്ത് നിന്നും മാലിന്യം കൊണ്ട് തള്ളുന്നത്. ദേശീയ പാതയരുകിൽ സി.സി.ടി.വി സ്ഥാപിച്ചതിനെ തുടർന്ന് ഇപ്പോൾ ഡാം റോഡരുകിലാണ് മാലിന്യം തള്ളുന്നത്. റോഡിന്റെ ഇരു വശങ്ങളിലും മാലിന്യം കൂടിക്കിടക്കുകയാണ്. തെരുവ് നായ്ക്കൾ മാലിന്യങ്ങൾ വലിച്ച് റോഡിലേക്ക് ഇടുന്നുണ്ട്. ഡാമിലേക്ക് പോകുന്ന വഴി നിറയെ മാലിന്യം ചിതറിക്കിടക്കുകയാണ്. ഡാം കാണാനെത്തുന്ന സന്ദർശകരും പരിസരവാസികളും ഇതുമൂലം ദുരിതം സഹിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |