SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.52 PM IST

ഉല്ലാസയാത്ര നടത്തി

Increase Font Size Decrease Font Size Print Page
ullasa-yathra
ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കാഞ്ഞിരപ്പുഴ ഉദ്യാനത്തിലൊരുക്കിയ സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതുശങ്കർ ഉദ്ഘാടനം ചെയ്യുന്നു.

മണ്ണാർക്കാട്: മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മണ്ണാർക്കാട് റോട്ടറി ക്ലബിന്റെ സഹകരണത്തോടെ പാലിയേറ്റീവ് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി കാഞ്ഞിരപ്പുഴ ഉദ്യാനത്തിലേക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു. എട്ടു പഞ്ചായത്തിൽ നിന്നുള്ള രോഗികളും കുടുംബാംഗങ്ങളുമായി നൂറോളം പേരുണ്ടായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതുശങ്കർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോയി ജോസഫ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ നിസാമുദ്ദീൻ, അസീസ് ഭീമനാട്, പി.എം.ജോസ്, ബിജി ടോമി, ബെറ്റി ലോറൻസ്, റസീന വറോടൻ, പി.രഞ്ജിത്, ഷാഹിന എരേരത്ത്, പാലിയേറ്റീവ് പ്രതിനിധി എം.പ്രസീദ, സുനിൽകുമാർ, പി.അനുഷ എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, PALAKKAD, PANCHAYATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY