പാലക്കാട്: പുതുനഗരം പഞ്ചായത്തിലെ സത്രവട്ടാരം അങ്കണവാടിക്കുള്ള പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം. നിലവിൽ വാടക കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. 15 ലക്ഷം രൂപ ചിലവഴിച്ചാണ് 640 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടം നിർമ്മിക്കുന്നത്. പുതിയ അങ്കണവാടി കെട്ടിടത്തിൽ കുട്ടികൾക്കായി വിശാലമായ ഹാൾ, അടുക്കള, രണ്ട് ശുചിമുറികൾ, സ്റ്റോർ റൂം എന്നിവ ഉണ്ടാകും. നിർമ്മാണം വേഗം പൂർത്തിയാക്കി അങ്കണവാടിയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |