
പട്ടാമ്പി: കഴിഞ്ഞ 16 വർഷമായി റമദാനിലെ മുഴുവൻ ദിവസങ്ങളിലും പട്ടാമ്പി ഗവൺമെന്റ് ഹോസ്പിറ്റലിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകിവരുന്ന നോമ്പുതുറ, അത്താഴ വിതരണം തുടങ്ങി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.എ സാജിത് ഉദ്ഘാടനം നിർവഹിച്ചു.
പട്ടാമ്പി സി.എച്ച് യൂത്ത് സെന്ററും മുനിസിപ്പൽ മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റിയും സംയുക്തമായാണ്
പരിപാടി സംഘടിപ്പിച്ചത്. മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് കെ.എം.ഷാക്കിർ അദ്ധ്യക്ഷനായി. സി.എച്ച് യൂത്ത് സെന്റർ ഭാരവാഹികളായ ഇ.ടി.റഷീദ്, റമീസ് അസ്‌ലം, ശുഹൈബ്, മൻസൂർ പാലത്തിങ്ങൽ, റാഷിദ്, റിയാസ് നമ്പ്രം, റിഷാദ്, ഷമീറ, ആഷിക്, ഷമീന തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |